സെന്റ് തോമസ് കത്തീഡ്രല്‍ , ദുക്‌റാന ഊട്ടുതിരുനാള്‍

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക മധ്യസ്ഥൻ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ദുക്‌റാന തിരുനാള്‍ ജൂലൈ 3-ാം തിയ്യതി ബുധനാഴ്ച്ച ഊട്ട്‌നേര്‍ച്ചയോടെ ആഘോഷിക്കുന്നു . ഇരുപത്തിഅയ്യായിരം പേര്‍ക്ക് ഒരുക്കുന്ന സൗജന്യ നേര്‍ച്ചസദ്യ കത്തീഡ്രല്‍ അങ്കണത്തിലെ പന്തലില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് 2.00 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

കത്തീഡ്രല്‍ ഇടവകയുടെ മദ്ധ്യസ്ഥനായ മാര്‍ തോമാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് നിര്‍ധനരായവര്‍ക്ക് 3 ഭവനങ്ങള്‍ ഒരുക്കിയും, ഡയാലിസിസ് ആവശ്യമായിട്ടുള്ളവര്‍ക്കും വിവിധതരം രോഗങ്ങളാല്‍ വലയുന്നവര്‍ക്കും, മറ്റ് മാനുഷികമായ ആവശ്യങ്ങളാല്‍ ഞെരുങ്ങുന്നവര്‍ക്കും ഒരു കോടിയിലധികം രൂപ ഈ വര്‍ഷം ബഡ്ജറ്റ് നീക്കിവച്ചിട്ടുണ്ട്. ക്രൈസ്തവ മാനുഷിക മൂല്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ടുള്ള പ്രവര്‍ത്തനശൈലിയാണ് ഈ വര്‍ഷത്തെ തിരുനാളിന്റെ പ്രത്യേകത.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page