സൗജന്യ സംസ്കൃത സംഭാഷണ പരിശീലനം

ഇരിങ്ങാലക്കുട : വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ നേതൃത്വത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപമുള്ള വരവീണ സ്കൂൾ ഓഫ് മ്യൂസികിൽ വച്ച് സംസ്കൃതത്തിൽ സംസാരിക്കുവാൻ പരിശീലനം നൽകുന്നു. ജൂലൈ 15 മുതൽ 24 വരെ തുടർച്ചയായ 10 ദിവസങ്ങളിൽ എന്നും ഉച്ചതിരിഞ്ഞ് 4 മുതൽ 6 വരെയാണ് പരിശീലന പരിപാടി.

കളികളും, പാട്ടുകളും, കഥകളും ആസ്വദിച്ച് അനായാസം സംസ്കൃതത്തിൽ സംസാരിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 9496159179 എന്ന നമ്പറിലേക്ക് വിളിച്ച് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ജൂലൈ 14നുള്ളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ ഇതിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളൂ എന്ന് വിശ്വസംസ്കൃതപ്രതിഷ്ഠാനം തൃശൂർ ജില്ലാ സംഘടനാ കാര്യദർശിജെ. അനിത് ശങ്കർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page