ഇരിങ്ങാലക്കുട : പി കെ ചാത്തൻ മാസ്റ്ററുടെ ആശയങ്ങളെ മാറ്റിനിറുത്തി ചിത്രത്തെ മാത്രം സ്വീകരിക്കുന്ന സംഘപരിവാരിന്റെ നികൃഷ്ട ശ്രമങ്ങൾ അപലപനീയം എന്ന് സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം ഡോ ആർ ബിന്ദു. ആദ്യ ഇ എം എസ് സർക്കാരിൽ തദ്ദേശ സ്വയംഭരണം, പിന്നോക്ക ക്ഷേമം തുടങ്ങിയ വകുപ്പുകൾക്ക് നേതൃത്വം നൽകിയ മന്ത്രിയും ഉത്തമകമ്മ്യൂണിസ്റ്റ് നേതാവും കുട്ടംകുളം സമരമുൾപ്പടെ ജാതീയതയ്ക്കെതിരെയുള്ള സമരങ്ങൾ നയിച്ച ധീരപോരാളിയുമായിരുന്ന സ പി കെ ചാത്തൻ മാസ്റ്ററുടെ പൈതൃകം ഏറ്റെടുക്കാൻ ജാതിക്കോമരങ്ങളായ ആർ എസ്സ് എസ്സ് / ബി ജി പി സംഘപരിവാരം തയ്യാറാകുന്നത് അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്.
സവർണ്ണ പ്രമാണിത്തത്തിന്റെയും ജാതിമേൽക്കോയ്മകളുടെയും ഇന്നലെകളെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ആർ എസ്സ് എസ്സും ബി ജെ പി യുമൊക്കെ ഇപ്പോൾ സമൂഹത്തിന് നന്മ ചെയ്ത നേതാക്കളെയാകെ ഹൈജാക്ക് ചെയ്യുന്ന തിരക്കിലാണ്. പട്ടിക ജാതി പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് ഉയർന്നു വന്ന നേതാക്കളെ ഇപ്രകാരം ഏറ്റെടുക്കാൻ ശ്രമിക്കുന്നത് പ്രധാനമായും ആ വിഭാഗങ്ങൾ സാമൂഹ്യമായും വിദ്യാഭ്യാസപരമായും മുന്നേറിയിട്ടുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ആണ്. ന്യൂന പക്ഷത്തിനെതിരായി എലക്ഷനിൽ വോട്ട് ചെയ്യിക്കാൻ മാത്രമുള്ള സേനയായി മാത്രമാണ് ഇക്കൂട്ടർ പിന്നോക്ക ജാതി വിഭാഗങ്ങളെ കാണുന്നത്.
ചരിത്രത്തെ തമസ്കരിക്കുകയും വക്രീകരിക്കുകയും നുണകൾ കൊണ്ട് വ്യാജചരിത്രം നിർമ്മിക്കുകയും ചെയ്യുന്ന സംഘപരിവാർ കൗശലമാണ് ഈ വിഷയത്തിലും കാണാൻ കഴിയുന്നത്. ഇരിങ്ങാലക്കുടയിൽ കുട്ടംകുളം സമരത്തിന് സ്മാരകം ഉണ്ടാക്കാൻ അനുവദിക്കാത്തവരാണ് ഇവർ.
ചാത്തൻ മാസ്റ്റർ പ്രതിനിധീകരിച്ച് രാഷ്ട്രീയത്തെ എതിർക്കുകയും അസമത്വങ്ങളെ നീതീകരിക്കുകയും ചെയ്യുന്ന സംഘപരിവാർ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ തിരിച്ചറിഞ്ഞ് അവരുടെ നികൃഷ്ട ശ്രമങ്ങളെ തള്ളിക്കളയണമെന്ന് സി പി ഐ എം ശക്തമായി ആവശ്യപ്പെടുന്നു.. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് ചാത്തൻ മാസ്റ്ററിന്റെ അനുസ്മരണാർത്ഥം ഇരിങ്ങാലക്കുടയിൽ സ്ഥാപിക്കാൻ ബജറ്റിൽ പ്രഖ്യാപിച്ച സാമൂഹ്യപഠനകേന്ദ്രവും ആധുനിക ലൈബ്രറിയും (മൂന്ന് കോടി) ഉടനെ പണിയാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുകയും വേണം എന്നും ദൃ ആർ ബിന്ദു പറഞ്ഞു.
ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ സി പി ഐ എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, ഉല്ലാസ് കളകാട്ട്, ആർ എൽ ശ്രീലാൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


