കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് അവാർഡിൽ ക്രൈസ്റ്റ് കോളേജിന് അഭിമാന നേട്ടം

ഇരിങ്ങാലക്കുട : കാലിക്കറ്റ് സർവകലാശാലയുടെ 2024–25 എൻ.എസ്.എസ് പുരസ്‌കാരങ്ങളിൽ ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയ്ക്ക് അഭിമാനാർഹമായ നേട്ടം. കോളേജിന്റെ എൻ.എസ്.എസ് യൂണിറ്റ് ‘മികച്ച എൻ.എസ്.എസ് യൂണിറ്റ്’ പുരസ്‌കാരം കരസ്ഥമാക്കി. സാമൂഹിക സേവന രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കും സന്നദ്ധസേവന പ്രവർത്തനങ്ങളിലെ മികവിനുമാണ് ഈ അംഗീകാരം ലഭിച്ചത്. ഷിന്റോ വി. പി. മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, ഹരിനന്ദൻ പി.എ. , ലക്ഷ്മി എസ്. കുമാർ എന്നിവർ മികച്ച വോളന്റീർ എന്നീ ബഹുമതികളും സ്വന്തമാക്കി.

ക്രൈസ്റ്റ് എൻഎസ്എസ് യൂണിററ്റുകളുടെ പ്രധാന പദ്ധതികൾ ഇവയാണ്.
ശ്രവ്യം പദ്ധതി കാഴ്ച പരിമിതിയുള്ള കുട്ടികൾക്കായി ഓഡിയോ ബുക്കുകൾ വിതരണം ചെയ്യുക.അഭയം പദ്ധതി ആവശ്യക്കാർക്ക് വീട് നിർമ്മിച്ചു നൽകുക എന്നതാണ് പ്രധാന ലക്ഷ്യം.എന്റെ പുസ്തകം പദ്ധതി അവശ്യവസ്തുക്കൾ ശേഖരിച്ച് കുട്ടികൾ പുസ്തകം ഉണ്ടാക്കുന്നതാണ് ഇത്. ക്രൈസ്റ്റ് ക്യാമ്പസിൽ തന്നെ നടത്തിവരുന്ന മുക്തി പദ്ധതി ലഹരിവിരുദ്ധ ക്യാമ്പയിൻ ആണിത്. കൂടാതെ തൊട്ടടുത്ത സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസുകളായും ഈ പദ്ധതി നടത്തുന്നു.

മാനസ ഗ്രാമം പദ്ധതി വാർഡ് കൗൺസിലറുമായി ചർച്ചചെയ്ത് തൊട്ടടുത്തുള്ള ഗ്രാമത്തെ തിരഞ്ഞെടുത്ത് അവിടെ കുട്ടികൾക്കായുള്ള പഠനം, സ്ത്രീശക്തികരണം, കണ്ണ് പരിശോധന, സെൻസെസ് അ‌വെയർനസ് ക്യാമ്പയിൻ തുടങ്ങിയവ നടത്തിവരുന്നു. പാലിയേറ്റീവ് കെയർ പദ്ധതികൾ, പ്ലാസ്റ്റിക് വേസ്റ്റുകളിൽ നിന്ന് നാടിനെ മുക്തമാക്കാൻ സ്നേഹാരാമം പദ്ധതി ഇത്തരത്തിൽ ധാരാളം പദ്ധതികൾ ക്രൈസ്റ്റ് എൻ.എസ്.എസ് യൂണിറ്റുകൾ നടത്തി വരുന്നുണ്ട്.ഈ പ്രവർത്തനങ്ങളുടെ ഫലമായിയാണ് മികച്ച എൻ.എസ്.എസ് യൂണിറ്റ് അവാർഡ് കരസ്ഥമാക്കിയത്. ഒട്ടനവധി ദേശീയ, സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page