ഗ്രാമികയിൽ വൈവിധ്യമാർന്ന പരിപാടികളുമായി “അരങ്ങ് 2023 ” ഒക്ടോബർ 21 മുതൽ 24 വരെ

ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ അരങ്ങ് 2023 എന്ന പേരിൽ ഒക്ടോബർ 21 മുതൽ 4 ദിവസത്തെ കലാസാംസ്കാരികോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബർ 21 ശനിയാഴ്ച 4 മണിക്ക് ‘മോഹൻ – സുബ്രഹ്മണ്യൻ സ്മൃതിസംഗമം’ സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള മോഹൻ – സുബ്രഹ്മണ്യൻ സ്മൃതി പുരസ്കാരം ടി.വി.ബാലകൃഷ്ണന് ചലച്ചിത്ര താരം ഇർഷാദ് സമർപ്പിക്കും. ചലച്ചിത്ര താരം കുക്കു പരമേശ്വരൻ മുഖ്യാതിഥിയാകും. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ച മികച്ച സംവിധായകൻ ജിതിൻരാജ്, ബാലനടൻ മാസ്റ്റർ ഡാവിഞ്ചി, നാടക പുരസ്‌കാരം നേടിയ കെ.വി.ഗണേഷ് എന്നിവരെ ആദരിക്കും. തുടർന്ന് ജോസഫിൻ്റെ റേഡിയോ, മാണിക്യ മൂക്കുത്തി എന്നീ നാടകങ്ങൾ അവതരിപ്പിക്കും.

ഒക്ടോബർ 22 ഞായറാഴ്ച രാവിലെ 9 മുതൽ ഓണാഘോഷത്തിൻ്റെ ഭാഗമായി നാട്ടുപൂക്കള മത്സരവും സ്ത്രീകളുടെ വടംവലി, ഓലമെടച്ചിൽ, മറ്റു നാടൻകളി മത്സരങ്ങളും നടക്കും. 3 മണിക്ക് സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകും. 4 മണി മുതൽ 2 സ്ത്രീസംഘങ്ങളുടെ ഓണക്കളി നടക്കും.

ഒക്ടോബർ 23 തിങ്കളാഴ്ച 3.30ന് അനിത ജയരാജിൻ്റെ ‘നിലാവുകൊണ്ട് മുറിവേറ്റവൾ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം സച്ചിദാനന്ദൻ പുഴങ്കര നിർവ്വഹിക്കും. ടി. ഗംഗാദേവി ആദ്യ കോപ്പി ഏറ്റുവാങ്ങും. ബക്കർ മേത്തല പുസ്തക പരിചയം നടത്തും.
4 മുതൽ നടക്കുന്ന കവിയരങ്ങിൽ സച്ചിദാനന്ദൻ പുഴങ്കര, പി.ബി.ഹൃഷികേശൻ, വാസുദേവൻ പനമ്പിള്ളി, പി.കെ.ഗണേഷ്, ബക്കർ മേത്തല തുടങ്ങി മുപ്പതിലധികം കവികൾ സ്വന്തം കവിതകൾ അവതരിപ്പിക്കും.

ഒക്ടോബർ 24 ചൊവ്വാഴ്ച 2 മണി മുതൽ വിദ്യാരംഭദിന പരിപാടികളിൽ നൃത്താർച്ചന, സംഗീതാർച്ചന,ഗുരുദക്ഷിണ, വിദ്യാരംഭം എന്നിവ നടക്കും.

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page