ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ അമ്മന്നൂർ അനുസ്മരണത്തിൻ്റെ ഭാഗമായി നടക്കുന്ന ഗുരുസ്മരണ മഹോത്സവത്തിൽ രണ്ടാം ദിവസം സുഭ്രദ്രാധനഞ്ജയം രണ്ടാമങ്കം അരങ്ങേറി. കൃഷ്ണനായി മാർഗി സജീവ് നാരായണ ചാക്യാരും ബലരാമനായി അമ്മന്നൂർ മാധവ് ചാക്യാരും രംഗത്തെത്തി.
രംഗാവതരണത്തിന് മുൻപ് ഡോ. എ.ആർ ശ്രീകൃഷ്ണൻഉപനായക ധർമ്മം സാഹിത്യത്തിലും രംഗത്തിലും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മൂന്നാം ദിവസമായ ബുധനാഴ്ച എം മുരളിധരൻ മാസ്റ്റർ ഉപനായകന്മാർ ആസ്വാദകദൃഷ്ടിയിൽ എന്ന വിഷയം അധികരിച്ച് പ്രഭാഷണം നടത്തും തുടർന്ന് ഭാസൻ്റെ അഭിഷേകനാടകത്തിലെ തോരണയുദ്ധം അരങ്ങേറും.
രാവണൻ്റെ അശോകവനികോദ്യാനം ഒരു വാനരൻനശിപ്പിച്ച വിവരം രാവണൻ്റെ കിങ്കരനായ ശങ്കു കർണ്ണൻ വിജയ എന്ന കാവൽക്കാരി വഴി അറിയിക്കുന്നതാണ് കഥാസന്ദർഭം. ശങ്കുകർണ്ണനായി സൂരജ് നമ്പ്യാരും വിജയയായി ഗുരുകുലം ശ്രുതിയും രംഗത്തെത്തും.
രണ്ടാം ദിവസം അവതരണത്തിൽ മിഴാവിൽ കലാമണ്ഡലം രാ,ജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം രവികുമാർ, കലാമണ്ഡലം രാഹുൽ, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, മൂർക്കനാട് ദിനേശ് വാരിയർ, താളം ഗുരുകുലം ശ്രുതി, ഗുരുകുലം അതുല്യ ചമയം കലാനിലയം ഹരിദാസ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com