എൽ.ഇ.പി പ്രൊജക്റ്റ് അവതരണം

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സി യുടെ പരിധിയിലുള്ള സ്കൂളുകളിലെ അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകർ പ്രൊജക്റ്റ് അവതരണം നടത്തി. ബി.പി.സി കെ ആർ സത്യപാലന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സൈക്കോളജിസ്റ്റ് ഡോ. എ വി രാജേഷ് മോഡറേറ്റർ ആയിരുന്നു.

ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യുപി വിഭാഗത്തിൽ നിന്നും 40 വിദ്യാലയങ്ങളിൽ നിന്നും അവതരണം നടത്തി. പ്രോജക്ടിന്റെ മെച്ചപ്പെടുത്തലുകളെ കുറിച്ച് മോഡറേറ്റർ ആവശ്യമായ നിർദ്ദേശം നൽകി. സി ആർസിസി കോർഡിനേറ്റർ ഡോളി സി ഡി ആമുഖ പ്രഭാഷണം നടത്തി. തെരഞ്ഞെടുക്കപ്പെട്ട പ്രോജക്ടുകൾ ജില്ലയിൽ അവതരിപ്പിക്കും. പരിപാടികൾക്ക്‌ സിആർസി സി കോർഡിനേറ്റർമാർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page