കല്ലേറ്റുംകര : ബി.വി.എം ഹൈസ്കൂളിൽ വായനാമൃതം 2025 ആചരിച്ചു. പത്രപ്രവർത്തകനും, എഴുത്തുകാരനുമായ കെ. പ്രസാദ് മറ്റത്തൂർ ചടങ്ങുകൾ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് വായനാമൃത സന്ദേശം വിദ്യാർത്ഥികൾക്ക് പകർന്നു. ശേഷം തൻ്റെ രചന അരികടയാളങ്ങൾ ഹൈസ്കൂൾ മലയാളം അദ്ധ്യാപിക പ്രീതി മേനാച്ചേരിക്ക് കൈമാറി
വാർഡ് മെമ്പർ ഓമന ജോർജ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പി.ടി.എ വൈസ് പ്രസിഡൻ്റ് സുധീർ കെ എച്ച്, വിദ്യാർത്ഥി പ്രതിനിധി കുമാരി ദുർഗലക്ഷ്മി എ.എസ്, സ്കൂൾ ചെയർമാൻ മാസ്റ്റർ ജെൻവിൻ ക്രിസ്റ്റി ജെൻസൻ എന്നിവർ ആശംസകൾ നേർന്നും സംസാരിച്ചു.
യു പി വിഭാഗം മലയാളം അദ്ധ്യാപിക ഷില്ലി ജോസ് എൻ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഷൈന എം.എ സ്വാഗതവും പ്രോഗ്രാം കൺവീനർ പ്രീതി മേനാച്ചേരി നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive