ഇരിങ്ങാലക്കുട : കേരളപ്പിറവി ദിനാചാരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ. എസ്. എസ് യൂണിറ്റിന്റെയും റോവർ റേഞ്ചർ യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാചരണം ആഘോഷിച്ചു. മലയാള ഭാഷയിൽ ഒപ്പു ചാർത്താനുള്ള അവസരം നൽകുക എന്ന ലക്ഷ്യത്തോടെ ” ഒപ്പു ചാർത്താം മലയാളത്തിൽ” എന്ന പരിപാടി സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട നഗരസഭ വാർഡ് കൗൺസിലറും മുൻ നഗരസഭ വൈസ് ചെയർമാനുമായിരുന്ന ടി വി ചാർളി സ്കൂളിന് മുൻ വശത്ത് തയ്യറാക്കിയ ക്യാൻവാസിൽ മലയാളത്തിൽ ഒപ്പ് രേഖപ്പെടുത്തി കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ മുരളി എം. കെ, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ വിനുകുമാർ എൻ. വി, റോവർ ലീഡർ ഷീന കെ. എ, റേഞ്ചർ ലീഡർ സുലോചന കെ. ജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

