അമ്മന്നൂർ ഗുരുകുലത്തിൻ്റെ 39 മത് കൂടിയാട്ട മഹോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൻ്റെ 39 മത് കൂടിയാട്ടമഹോത്സവം ഇരിങ്ങാലക്കുട പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജി ജോർജ് ഇരിങ്ങാലക്കുടയിലെ മാധവനാട്യഭൂമിയിൽ ഉദ്ഘാടനം ചെയ്തു. വേണുജി അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ പി .നന്ദകുമാർ പരമേശ്വരചാക്യാർ അനുസ്മരണവും കേളിരാമ ചന്ദ്രൻ എടനാട് സരോജിനി നങ്ങ്യാരമ്മ അനുസ്മരണവും നടത്തി.


അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ആചാര്യ വന്ദനത്തോടെ ആരംഭിച്ച യോഗത്തിന് ഗുരുകുലം വൈസ് പ്രസിഡൻ്റ് കലാമണ്ഡലം രാജീവ് സ്വാഗതവും ഗുരുകുലം ട്രഷറർ സരിത കൃഷ്ണകുമാർ നന്ദിയും പറഞ്ഞു തുടർന്ന് ഡോ. അപർണ നങ്ങ്യാർ കംസവധം നങ്ങ്യാർകൂത്ത് അവതരിപ്പിച്ചു. നങ്ങ്യാർ കൂത്തിലെ നവരസാഭിനയവും മല്ലയുദ്ധവും കംസവധവും പ്രധാന അഭിനയ ഭാഗങ്ങളായിരുന്നു.


രണ്ടാം ദിവസമായ ജനുവരി 2 വെള്ളിയാഴ്ച സുഭദ്രാധനഞ്ജയം അഞ്ചാമങ്കത്തിലെ സുഭദ്രയുടെ നിർവ്വഹണം അരങ്ങേറും. സുഭദ്രയായി സരിത കൃഷ്ണകുമാർ രംഗത്തെത്തും. കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണനു ഇടക്കയിലും സരികൃഷ്ണകുമാർ, ഗുരുകുലം അക്ഷര ,മേധാന ങ്ങ്യാർ എന്നിവർ താളത്തിലും നങ്ങ്യാർകൂത്തിന് പശ്ചാത്തലമൊരുക്കി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page