
ഇരിങ്ങാലക്കുട : ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാളത്തിലെ പുതുതലമുറ സംവിധായകരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. 29- മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ശ്രദ്ധ നേടിയ ഫെമിനിച്ചി ഫാത്തിമ, അപ്പുറം,സംഘർഷഘടന, ഗേൾ ഫ്രണ്ട്സ്, കാമദേവൻ നക്ഷത്രം കണ്ടു, കഴിഞ്ഞ വർഷങ്ങളിൽ നിരവധി അംഗീകാരങ്ങൾ നേടിയ തടവ്, ഫാമിലി, ഭാരതപ്പുഴ, ആന്തോളജി ചിത്രമായ ‘ ഹെർ ‘, അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ഐ ആം സ്റ്റിൽ ഹിയർ, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, മൈ ഫേവറിറ്റ് കേക്ക്, ഹോമേജ് വിഭാഗത്തിൽ നിർമ്മാല്യം, അങ്കുർ , മേഘേ ധാക്കാ താര , ഡോക്യുമെൻ്ററികളായ ജലമുദ്ര, കറുപ്പഴകി , വിട പറഞ്ഞ ഭാവഗായകൻ ജയചന്ദ്രനെക്കുറിച്ചുള്ള ” ഒരു കാവ്യപുസ്തകം ” ഡോക്യൂമെന്ററി , കോട്ടയം കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിട്ട്യൂട്ടിലെ വിദ്യാർഥികളുടെ ശ്രദ്ധേയങ്ങളായ ഷോട്ട് ഫിലിമുകൾ, ഗാസയിൽ നിന്നുള്ള നേരനുഭവങ്ങളുമായി അൺടോൾഡ് സ്റ്റോറീസ് ഫ്രം ഗാസ, എന്നിങ്ങനെ 23 ചിത്രങ്ങളാണ് മാർച്ച് 8 മുതൽ 15 വരെയുള്ള ദിവസങ്ങളിലായി ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി രാവിലെ 10, 12 വൈകീട്ട് 6 എന്നീ സമയങ്ങളിലായി പ്രദർശിപ്പിക്കുന്നത്.
ഫെസ്റ്റിവലിൻ്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൻ്റെ പ്രകാശനം തൃശ്ശൂർ റൂറൽ എസ്പി ബി കൃഷ്ണകുമാർ ഐപിഎസ് നിർവഹിച്ചു. സമകാലീന ചിത്രങ്ങളോടൊപ്പം തന്നെ ക്ലാസ്സിക് ആയ നിർമ്മാല്യം അടക്കമുള്ള ചിത്രങ്ങൾ പുതിയ തലമുറ പരിചയപ്പെടേണ്ടതുണ്ടെന്ന് എസ്പി ചൂണ്ടിക്കാട്ടി.
ഫിലിം സൊസൈറ്റി പ്രസിഡണ്ട് മനീഷ് അരീക്കാട്ട്, വൈസ് പ്രസിഡന്റ് ടി ജി സിബിൻ, സെക്രട്ടറി നവീൻ ഭഗീരഥൻ, ജോയിൻ്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, ഭാരവാഹികളായ എം എസ് ദാസൻ, രാജീവ് മുല്ലപ്പിള്ളി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive