എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ കോമേഴ്‌സ് ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ ഹയർസെക്കൻഡറി സ്കൂളിൽ കോമേഴ്‌സ് ദിനം “എംപോറിയോ 2025” വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു. ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ മുരളി എംകെ ഉദ്‌ഘാടനം നിർവഹിച്ചു.

കറസ്‌പോണ്ടന്റ് മാനേജർ പി കെ ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പൂർവവിദ്യാർത്ഥിയും ചാർട്ടേർഡ് അക്കൗണ്ടന്റുമായ ജിഷ്ണു കെ ജെ വിശിഷ്ടാതിഥി ആയിരുന്നു. ചടങ്ങിൽ പ്രിൻസിപ്പൽ സിൻല സി.ജി, പി.ടി.എ പ്രസിഡന്റ്‌ കുമാരൻ എ സി, വിദ്യാർത്ഥികളായ ദേവിക കെ യു, ദീപാഞ്ജലി പി ജി എന്നിവർ സംസാരിച്ചു. തുടർന്ന് കോമേഴ്‌സ് എക്സിബിഷൻ നടത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page