ഇരിങ്ങാലക്കുട : ഗവ ഗേൾസ് ഹൈസ്കൂളിൽ ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. വിദ്യാലയത്തിലെ വാർഷികാഘോഷ യാത്രയയപ്പ് ചടങ്ങിനോടനുബന്ധിച്ചു ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ജെ.ആർ.സി കേഡറ്റുകളുടെ ക്യാപ്പിംഗ് സെറിമണി നടത്തി .
ഇരിങ്ങാലക്കുട നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, ഇരിങ്ങാലക്കുട നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, വാർഡ് കൗൺസിലർ ഒ.എസ്. അവിനാശ്, പി.ടി.എ. പ്രസിഡണ്ട് പി.കെ. അനിൽ കുമാർ, എം. പി. ടി. എ. പ്രസിഡണ്ട് നിഷ ഡെന്നി , എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ ബിന്ദു പി. ജോൺ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ ഹേന കെ. ആർ., എച്ച്. എസ്. സീനിയർ അസിസ്റ്റൻ്റ് അൽബുഷ്റ, ജെ.ആർ.സി. കോർഡിനേറ്റർ ധന്യ സി. ആർ. എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

