ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ സബ് ഡിപ്പോയായി ഉയർത്തണമെന്ന് മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ ആവശ്യമുയർന്നു. മുകുന്ദപുരം താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന താലൂക്ക് വികസന സമിതിയുടെ 191ാമത് യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
കാട്ടൂർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേ സ്ഥാപനങ്ങൾക്കെതിരെ ഉള്ള പരാതി പരിഹരിക്കുന്നതിനുള്ള ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. എടതിരിഞ്ഞി വില്ലേജിലെ ഫെയർവാല്യൂവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം ഈ മാസം തന്നെ ഉണ്ടാവുമെന്ന് യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ തൃശ്ശൂർ എം.പി. പ്രതിനിധി കൃപേഷ് ചെമ്മണ്ട, ചാലക്കുടി എം.പി. പ്രതിനിധി ചന്ദ്രൻ.എ, പുതുക്കാട് എം.എൽ.എ. പ്രതിനിധി എ.വി. ചന്ദ്രൻ, കെ.ഡി.പി പ്രതിനിധി കാർത്തികേയൻ കോൺഗ്രസ്-ഐ പ്രതിനിധി ആന്റോ പെരുമ്പിള്ളി, പുതുക്കാട് സി പി ഐ മണ്ഡലം കമ്മിറ്റീ സെക്രട്ടറി സി.യു പ്രിയൻ, ഇരിങ്ങാലക്കുട നിയോജകമണ്ഡലം കേരള കോൺഗ്രസ് പ്രസിഡന്റ് റോക്കി ആളുക്കാരൻ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു. കെ.എം. യോഗത്തെ സ്വാഗതം ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

