ആനന്ദപുരം : കേരളത്തിലെ സഹകരണ മേഖലയെതകര്‍ക്കാന്‍ കേന്ദ്ര ഏജൻസികളെ മറ്റും ഉപയോഗിച്ച് യു.ഡി.എഫ് – ബി.ജെ.പി കൂട്ടുകെട്ടുകൾ കള്ളപ്രചരണങ്ങൾ നടത്തുകയാണെന്നു ആരോപിച്ച് രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി സി.പി.എം. ആനന്ദപുരം വാരിയർ പീടിക പരിസരത്ത് സി.പി.ഐ(എം) മുരിയാട് ലോക്കൽ കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഏരിയ സെക്രട്ടറി വി എ മനോജ്കുമാർ ഉദ്‌ഘാടനം നിർവഹിച്ചു. ലോക്കൽ സെക്രട്ടറി ടി.എം. മോഹനൻ അധ്യക്ഷത വഹിച്ചു.
ടി.ജി. ശങ്കരനാരായണൻ, ലത ചന്ദ്രൻ, എ.എസ്. സുനിൽകുമാർ, കെ.യു വിജയൻ, എ.എം. തിലകൻ, രതി ഗോപി , ഷീന രാജൻ, സരള വിക്രമൻ, സുനിത രവി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. മുരിയാട് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.എ. മനോഹരൻ സ്വാഗതവും, ലോക്കൽ കമ്മിറ്റി അംഗം പി.ആർ ബാലൻ നന്ദിയും പറഞ്ഞു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews