ഇരിങ്ങാലക്കുട : വിദ്യാലയങ്ങളെ മികവുറ്റവയാക്കാനും ഇളം തലമുറയ്ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാനും മികച്ച സംഭാവനകൾ നൽകിയ സ്കൂൾ പ്രിൻസിപ്പൽമാരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ് ആദരിച്ചു. തൃശൂർ സബ് കലക്ടർ അഖിൽ വി മേനോൻ ഐ.എ.എസ് മുഖ്യാതിഥിയായി പങ്കെടുത്തു.
ചടങ്ങിൽ സി.എം.ഐ ദേവമാതാ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. ജോസ് നന്തിക്കര അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര ആമുഖ സന്ദേശവും തൃശൂർ ഗവൺമെൻ്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. പി എ സോളമൻ മുഖ്യ പ്രഭാഷണവും നടത്തി.
ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജർ ഫാ ജോയി പീനിക്കപ്പറമ്പിൽ, ജോയിൻ്റ് ഡയറക്ടർ ഫാ മിൽനർ പോൾ വിതയത്തിൽ, ഫിനാൻസ് ഓഫീസർ ഫാ ജോജോ അരീക്കാടൻ, പ്രിൻസിപ്പൽ ഡോ. എം ടി സിജോ, അവാർഡ് ജേതാക്കളുടെ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

