യവനിക 2K24 ഉദ്ഘാടനവും ഏകദിന ശില്പശാലയും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജിലെ മലയാള സമാജമായ തുടി മലയാളവേദിയുടെ ആഭിമുഖ്യത്തിൽ കോളേജിൻ്റെ ഡ്രാമാക്ലബ്ബ് യവനിക 2K24 ഉദ്ഘാടനവും ഏകദിന ശില്പശാലയും സംഘടിപ്പിച്ചു. തിരക്കഥാകൃത്തും നാടകപ്രവർത്തകനും അധ്യാപകനുമായ പി.കെ.ഭരതൻ മാഷ് ഉദ്ഘാടനം നിർവഹിച്ചു.

മലയാളനാടകവേദിയുടെ ചരിത്രവും ജനകീയ നാടകവേദി രൂപപ്പെട്ടുവരുന്ന സാഹചര്യവും അദ്ദേഹം വിശദീകരിച്ചു. കാലിക മായ സാമൂഹിക പ്രശ്നങ്ങളെ ആവിഷ്ക്കരിക്കുന്നതിൽ നാടകവും സിനിമയും എക്കാലവും പ്രതിജ്ഞാബദ്ധമായിരുന്നുവെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി. വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയെയും പഠനശേഷിയെയും ഒരുപോലെ ഉണർത്തുവാൻ നാടകാവതരങ്ങൾക്കു സാധിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.



സെന്റ് ജോസഫ്സ് കോളേജ് മലയാളവിഭാഗം മേധാവി ഡോ. ജെൻസി കെ.എ. സ്വാഗതം ആശംസിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ.എലൈസ അധ്യക്ഷത വഹിച്ചു. ഫൈനാർട്സ് കോർഡിനേറ്ററും മാത്തമാറ്റിക്സ് വിഭാഗം അധ്യാപികയുമായ സോന ദാസ് ആശംസകൾ അർപ്പിച്ചു.



പി.കെ.ഭരതൻ മാഷിന്റെ ബാലസാഹിത്യ നോവൽ ‘സിനിമയുടെ ഗൃഹപാഠങ്ങൾ’ എന്ന കൃതിയുടെ നിരൂപണം മലയാളം ബിരുദാനന്തരബിരുദ വിദ്യാർത്ഥികളായ റിൻഷ നസ്രിൻ, ഹൃദ്യ കെ.എസ്. എന്നിവർ അവതരിപ്പിച്ചു. തുടർന്ന് ഡ്രാമാക്ലബ് ‘സ്ത്രീധനം’ എന്ന ടാബ്ലോ അവതരിപ്പിച്ചു. തുടി മലയാളവേദി പ്രസിഡന്റ് അരുണിമ ടി.എസ്. കൃതജ്ഞത രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page