കാറളം : വി.എച്ച്എസ്.എസ് കാറളം സ്കൂളിലെ വി.എച്ച്എസ്.ഇ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട അഭയ ഭവൻ സന്ദർശിച്ചു. ഇന്നത്തെ യുവതലമുറയ്ക്ക് സാമൂഹ്യ പ്രതിബദ്ധത വളർത്തുന്നതിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം സംഘടിപ്പിച്ചത്.
അഭയ ഭവനിലെ അന്തേവാസികൾക്കായി വിദ്യാർത്ഥികൾ ശേഖരിച്ച പലവ്യഞ്ജനങ്ങളും, ക്ലീനിങ് വസ്തുക്കളും കൈമാറുകയും അവരോടൊത്ത് സമയം ചെലവഴിക്കുകയും ചെയ്തു. പ്രോഗ്രാം ഓഫീസർ സി പി മായാദേവി, അധ്യാപകരായ ഡോ ദിവ്യ എ.ജെ, പി.കെ സജിത്ത്, ശ്രീജ എൻ.ജി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

