ഇരിങ്ങാലക്കുട : എസ്.എൻ സ്ക്കൂളുകളുടെ ഓണാഘോഷം ‘ആർപ്പോ 2k24’ സ്ക്കൂൾ മാനേജർ ഡോ. സി.കെ രവി ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ മാവേലി മന്നനെ എതിരേറ്റു. എസ്. എൻ സ്ക്കൂളിലെ വിദ്യാർത്ഥികളുടെ മെഗാതിരുവാതിര ഓണാഘോഷത്തിന് മാറ്റുകൂട്ടി.
കറസ്പോണ്ടൻ്റ് മാനേജർ പി.കെ ഭരതൻ മാസ്റ്റർ, പി.ടി എ പ്രസിഡൻ്റ് കുമാരൻ , ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ അജിത കെ.സി , ഹൈസ്കൂൾ എച്ച്.എം അജിത പി.എം, ടി.ടി.ഐ പ്രിൻസിപ്പാൾ കവിത പി വി, എൽ.പി എച്ച് എം പി.എസ് ബിജുന എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് ഊഞ്ഞാലാട്ടം , ഓണക്കളികൾ, വടം വലി , ഉറിയടി, പൂക്കള മത്സരം , ഓണസദ്യ എന്നിവയും നടന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com