ഓണനാളിൽ പോലീസ് സജ്ജം – എക്സൈസും, മോട്ടോർ വാഹന വകുപ്പും, വനം വകുപ്പിന്റെയും സംയുക്ത പരിശോധനയും

ഇരിങ്ങാലക്കുട : ഓണനാളുകളിൽ ജനങ്ങൾക്ക് സുഗമമായി ഓണം ആഘോഷിക്കുന്നതിന്റെ ഭാഗമായി പോലീസും, എക്സൈസും, മോട്ടോർ വാഹന വകുപ്പും, വനം വകുപ്പും സംയുക്തമായി ഓണനാളുകളിൽ അനധികൃത ലഹരി വിൽപന തടയുക, ലഹരിയുടെ ഉപഭോഗം കുറക്കുക എന്നിവയുടെ ഭാഗമായി ഉത്രാടം നാളിലും, തിരുവോണ നാളിലും സംയൂക്തമായി തൃശൂർ റൂറൽ പോലീസ് പരിധിയിൽ പെട്ട ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി സബ് ഡിവിഷനുകളിൽ റെയ്ഡുകളും, ബി ഡി ഡി എസ ന്റെയും ഡോഗ് സ്ക്വാഡ്ന്റെയും സംയുക്തപരിശോധനയും, വാഹന പരിശോധനയും കർശനമായി നടത്തുന്നുണ്ട്.



കൂടാതെ ഓണ നാളുകളിൽ വർധിച്ചു വരുന്ന ഗതാഗതത്തിന്റെ നിയന്തണത്തിന് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളതും. ഉത്രാട ദിനത്തിലും, തിരുവോണ നാളുകളിലും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജന തിരക്ക് നിയന്ത്രിക്കുന്നതിനും, ഓണാഘോഷ പരിപാടികൾ നടക്കുന്ന ഇടങ്ങളിലും പ്രധാനപ്പെട്ട നഗര പ്രദേശങ്ങളിലും കൂടുതൽ ബൈക്ക് പെട്രോളിംഗും, ഫുട്ട്പെടോളിലിങ്ങും ഏർപ്പെടുത്തിട്ടുണ്ട്.



ജനങ്ങൾക്ക് സുരക്ഷിതമായി ഓണം ആഘോഷിക്കുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് പരിധിയിൽ തൃശൂർ റൂറൽ പോലീസ് മേധാവി ശ്രീ നവനീത് ശർമ ഐ.പി.എസ്‌ ന്റെനിർദേശാനുസരണം 6 ഡി.വൈ.എസ്‌.പി മാരെയും അവരുടെ കീഴിൽ ബാറ്റലിയൻ പോലീസ് അടക്കം 250 പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page