വാഹനഗതാഗതം നിയന്ത്രിക്കുന്ന ആധുനിക സിഗ്നൽ സംവിധാനവുമായി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ റൂറൽ പോലീസ് സംഘടിപ്പിച്ച കോഡ് കോംബാക്റ്റ് ടെക് ഫെസ്റ്റിൽ

ഇരിങ്ങാലക്കുട: വാഹനഗതാഗതം നിയന്ത്രിക്കുന്ന ആധുനിക സിഗ്നൽ സംവിധാനവുമായി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ റൂറൽ പോലീസ് സംഘടിപ്പിച്ച കോഡ് കോംബാക്റ്റ് ടെക് ഫെസ്റ്റിൽ ഠാണാവ് ചന്തക്കുന്ന് റോഡിലുള്ള വാഹനഗതാഗതം നിയന്ത്രിക്കുന്ന സിഗ്നൽ സംവിധാനം ശ്രദ്ധേയമായി. വാഹനക്കുരുക്ക് കൂടുതലുള്ള സമയങ്ങളിൽ ക്യാമറ സംവിധാനം ഉപയോഗിച്ച് നിശ്ചിത ദൂരത്തിനുശേഷം വാഹനങ്ങൾ അധികമായാൽ അവിടെ സിഗ്നൽ വീഴുകയും കുറവു വാഹനങ്ങൾ ഉള്ള സ്ഥലത്ത് പോകുന്നതിനുള്ള സിഗ്നൽ കൊടുക്കുന്ന സംവിധാനവും അതുപോലെതന്നെ വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുന്ന റോബോട്ടുകൾ, ഡ്രോൺ ഉപയോഗിച്ചുള്ള തിരക്കുള്ള റോഡുകൾ കണ്ടുപിടിക്കുന്നതിനും, എമർജൻസി ആംബുലൻസുകൾ പോകുന്ന സമയങ്ങളിലെ റോഡിലെ തിരക്ക് ഒഴിവാക്കാനും പോലീസിന് ഇത് സഹായകരമാകും.

Continue reading below...

Continue reading below...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ ആണ് ഈ സംവിധാനം പരിചയപ്പെടുത്തിയത്. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നും പോലീസിന് സഹായകരമാകുന്ന തരത്തില്‍ തയ്യാറാക്കിയ സൈക്കോട്രോപിക് ഡ്രഗ് ഡിറ്റക്ടറുകള്‍, പൂട്ടിയ വീടുകളുടെ സെന്‍സറുകള്‍, ട്രാഫിക് സുരക്ഷയ്ക്കും ട്രാഫിക് നിയന്ത്രണത്തിനുമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ദുരന്തനിവാരണത്തിനുള്ള റോബോട്ടുകള്‍ എന്നിങ്ങനെ വിവിധ പദ്ധതികളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്.

സുരക്ഷിതവും സമര്‍ത്ഥവുമായ ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പോലീസ് പറഞ്ഞു. യുവാക്കളുടെ വൈദഗ്ധ്യവും പുതുമകളും ഉപയോഗിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച രീതിയില്‍ പോലീസിനെ നവീകരിക്കാനും ശക്തിപ്പെടുത്താനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ഥികളുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നത് കാണുന്നത് അവര്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്താനും സാമൂഹിക വികസനങ്ങളിലേക്ക് അവരെ ഉള്‍പ്പെടുത്താനും ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത് എന്ന് സംഘാടകർ അറിയിച്ചു.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD