ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ കേക്ക് മിക്സിംഗ് സെറിമണി

ഇരിങ്ങാലക്കുട : ക്രിസ്മസിൻ്റെ വരവറിയിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ കേക്ക് മിക്സിംഗ് സംഘടിപ്പിച്ചു. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ക്രിസ്മസ് കേക്കിന് ആവശ്യമായ വിഭവങ്ങൾ മാനേജ്മെൻ്റ്, അധ്യാപക, വിദ്യാർഥി പ്രതിനിധികൾ ചേർന്ന് യോജിപ്പിച്ചത് നവ്യാനുഭവമായി.

continue reading below...

continue reading below..


എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് ഡയറക്ടർ ഫാ. ജോയി പയ്യപ്പിള്ളി, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി. ജോൺ, കമ്പ്യൂട്ടർ സയൻസ് മേധാവി ഡോ. വിൻസ് പോൾ, കോഓർഡിനേറ്റർ ജാസ്മിൻ ജോളി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

You cannot copy content of this page