ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സിയിൽ ഹയർ സെക്കൻഡറി കൊമേഴ്സ് അധ്യാപകർക്ക് ‘ഇന്നോവേറ്റീവ് കൊമേഴ്‌സ് ‘ എന്ന പേരിൽ ഏകദിന ശില്പശാല നടത്തി. കുട്ടികളിൽ സംരംഭകത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് പരിപാടിക്ക് ഉള്ളത്. സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ കെ ആർ സത്യപാലൻ സ്വാഗതം ആശംസിച്ചു. ശാരി ശങ്കർ.സി പദ്ധതി വിശദീകരിച്ചു. പെനി ആന്റണി, റോസിലിറ്റി എന്നീ അധ്യാപകർ ക്ലാസ്സിന് നേതൃത്വം നൽകി. ക്ലസ്റ്റർ കോർഡിനേറ്റർ രമ്യ തോമസ് നന്ദി പറഞ്ഞു. ഇരിങ്ങാലക്കുട, കൊടകര ബി.ആർ.സികൾ സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com