ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത്‌ലറ്റിക്സ് സ്പോർട്സ് മീറ്റ് സ്പ്രിന്റ് 2K 23 യുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവൽക്കരണം ലക്ഷ്യമാക്കി മിനി മാരത്തോൺ സംഘടിപ്പിച്ചു. രോഗാതുരമായ കേരള ജനതയെ നല്ല ജീവിതശൈലിയിലൂടെ, വ്യായാമത്തിലൂടെതിരിച്ചുപിടിക്കാൻ ലഹരിയുടെ ചതിക്കുഴികളിൽ നമ്മുടെ കുഞ്ഞുങ്ങൾ അകപ്പെട്ടു പോകാതിരിക്കാൻ , ആരോഗ്യകരമായ തലമുറയെ സൃഷ്ടിക്കുക എന്ന സന്ദേശമാണ് ഈ മാരത്തോൺ ലക്ഷ്യമിടുന്നത്. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. എസ്.എം.സി ചെയർമാൻ പി. എസ്. സുരേന്ദ്രൻ ആശംസകൾ അർപ്പിച്ചു.
വിദ്യാർത്ഥികളും അധ്യാപകരും.അനധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന 150 പരം അംഗങ്ങൾ ഇതിൽ പങ്കാളികളായി. പ്രിൻസിപ്പൽ പി .എൻ ഗോപകുമാർ , കായിക വിഭാഗം മേധാവി പി. ശോഭ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് ആനുവൽ സ്പോർട്സ് അത് ലറ്റിക് മീറ്റ് സ്പ്രിന്റ് 2k 23 ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് സബ് ഇൻസ്പെക്ടർ പി.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ് എൻ ഇ എസ് വൈസ് പ്രസിഡന്റ് റോളി ചന്ദ്രൻ , സെക്രട്ടറി . ടി. വി. പ്രദീപ്, മാനേജർ എം എസ് . വിശ്വ നാഥൻ , എസ്.എം.സി ചെയർമാൻ പിഎസ് സുരേന്ദ്രൻ , പ്രിൻസിപ്പൽ പി എൻ ഗോപകുമാർ , പിടിഎ പ്രസിഡൻറ് നിമിഷ സുധീർ , കായിക വി ഭാഗം മേധാവി ശോഭപ്രദീപ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com