ക്രൈസ്റ്റ് കോളേജിലെ ബി ബി എ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവുമായി ‘ഡു ഇറ്റ് ‘പദ്ധതി

ഇരിങ്ങാലക്കുട : സംരംഭകത്വത്തിൽ താത്പര്യം ഉണർത്തുവാനും ഉൾക്കാഴ്ചകൾ ലഭിക്കുവാനും ക്രൈസ്റ്റ് കോളേജ് മാനേജ്മെന്‍റ് സ്റ്റഡീസ് വിഭാഗം രണ്ടാം വർഷ ബി ബി എ വിദ്യാർത്ഥികൾക്കായി ‘ഡു ഇറ്റ് ‘ (ഡേ ഔട്ട്‌ ഇൻ ദ ഫീൽഡ് ) എന്ന പേരിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിച്ചു.

ഡു ഇറ്റ് പദ്ധതിയിൽ വിദ്യാർത്ഥികൾ തങ്ങൾക്കു താല്പര്യമുള്ള ഏതെങ്കിലും വ്യാപാരവാണിജ്യ സ്ഥാപനത്തിലോ സ്വയംതൊഴിൽ സംരംഭങ്ങളിലോ കുറഞ്ഞത് ഒരു ദിവസമെങ്കിലും സേവനം ചെയ്യുകയും തുടർന്ന് റിപ്പോർട്ട്‌ നൽകേണ്ടതുമാണ്. സ്ഥാപനത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും വിദ്യാർത്ഥികൾക് അടുത്തുനിന്നു നേരിൽ കണ്ടു മനസ്സിലാക്കാൻ ഉതകുന്ന ‘ഇമേഴ്‌സിവ് ലേണിങ് ‘രീതിയാണ് ഈ പദ്ധതിയിലൂടെ മാനേജ്മെന്‍റ് സ്റ്റഡീസ് വിഭാഗം നടപ്പിലാക്കിയത്. പഠനത്തിനു തടസ്സം വരാത്ത രീതിയിൽ വാരാന്ത്യങ്ങളിലും അവധിദിനങ്ങളിലുമാണ് വിദ്യാർത്ഥികൾ ‘ഡു ഇറ്റ് ‘ പദ്ധതി പൂർത്തീകരിച്ചത്

ബേക്കറികൾ, ഹോട്ടലുകൾ, ചില്ലറവില്പനശാലകൾ, ക്ലിനിക്കുകൾ തുടങ്ങി വൈവിധ്യമാർന്ന സംരംഭങ്ങളുടെ ദൈനംദിന നടത്തിപ്പിൽ ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ പങ്കാളികളായി. സംരംഭകത്വത്തിലെ വെല്ലുവിളികൾ മനസ്സിലാക്കാനും വിജയപരാജയ കാരണങ്ങൾ തിരിച്ചറിയാനും ഡു ഇറ്റ് പദ്ധതിയിലൂടെ വിദ്യാർത്ഥികൾക് സാധിച്ചു എന്ന് പദ്ധതി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക് സർട്ടിഫിക്കറ്റ് നൽകികൊണ്ട് കോളേജ് സെൽഫ് ഫിനാൻസ് വിഭാഗം ഡയറക്ടർ റവ. ഡോ. വിൽ‌സൺ തറയിൽ സി എം ഐ അഭിപ്രായപ്പെട്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page