ഇരിങ്ങാലക്കുട : 1925 ൽ സ്ഥാപിതമായ അവിട്ടത്തൂർ ഹോളി ഫാമിലി എൽ.പി. സ്കൂളിന്റെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഫെബ്രുവരി 21, 22 വെള്ളി, ശനി ദിവസങ്ങളിലായി ഉച്ചതിരിഞ്ഞ് 4.30 ന് വിവിധങ്ങളായ കലാപരിപാടികളോടുകൂടി സ്‌കൂളിൻ്റെ തുറന്ന സ്റ്റേജിൽ അരങ്ങേറും.
ഫെബ്രുവരി 21 വെള്ളിയാഴ്‌ച വൈകീട്ട് 4.30 ന് കല്ലേറ്റുംകര പാവനാത്മ പ്രൊവിൻസ് പ്രൊവിൻഷ്യൽ സി. ഡോ. ട്രീസ ജോസഫിൻ്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം നിർവഹിക്കും. പ്രശസ്‌ത സംഗീതസംവിധായകൻ ഔസേപ്പച്ചൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. യോഗത്തിൽ ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപിക വിജി വി. ചെർപ്പണത്തിന് യാത്രയയപ്പ് നൽകുന്നു.
ഫെബ്രുവരി 22 ശനിയാഴ്‌ച വൈകീട്ട് 5 മണിയ്ക്ക് കല്ലേറ്റുംകര പാവനാത്മ പ്രൊവിൻഷ്യൽ കൗൺസിലർ സി. ഡെൽസി പൊറുത്തൂരിൻ്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ ജനപ്രതിനിധികളും മറ്റു വിശിഷ്ട വ്യക്തികളും ആശംസകൾ അർപ്പിച്ച് സംസാരിക്കുമെന്നു വാർത്ത സമ്മേളനത്തിൽ സംഘടകർ അറിയിച്ചു.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ സംഘടക സമതി ചെയർമാൻ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ. ചിറ്റിലപ്പിള്ളി ഹെഡ്മിസ്ട്രസ്സ് സി. ജെസ്സീന, പ്രോഗ്രാം കൺവീനർ ശിവകുമാർ ടി, പി.ടി.എ. പ്രസിഡണ്ട് പ്രസാദ് എൻ.എസ്., ഒ.എസ്.എ. പ്രസിഡണ്ട് സജു കുറിയേടത്ത്, ട്രഷറർ ബാബു കോലങ്കണ്ണി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


