ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിൻറെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ വള്ളുവർ കോളേജ് ഓഫ് സയൻസ് ആൻഡ് മാനേജ്മെന്റിലെ വിദ്യാർത്ഥികൾക്കായി ദ്വിദിനസഹവാസ ശില്പശാല നടത്തി. വള്ളുവർ കോളേജിൽ നിന്നും നാല്പതോളം വിദ്യാർത്ഥികളും അഞ്ചു അധ്യാപകരും പങ്കെടുത്ത ശില്പശാലയിൽ പങ്കെടുത്തു .
ക്രൈസ്റ്റ് കോളേജ് ഇംഗ്ലീഷ് വിഭാഗം തലവൻ ഡൊ. കെ ജെ വർഗീസിന്റെയും വൈസ് പ്രിൻസിപ്പാൾ അസോസിയേറ്റ് പ്രൊഫസർ പള്ളിക്കാട്ടിൽ മേരി പത്രോസിന്റെയും നേതൃത്വത്തിൽ പരിശീലന ക്ലാസുകൾ നടന്നു. ലാൻഗ്വേജ് ലാബിലുള്ള പ്രായോഗിക പരിശീലനം , അധ്യാപക വിദ്യാർത്ഥി വിനിമയത്തിലൂടെയുള്ള ഇംഗ്ലീഷ് ഭാഷാ പരിശിലനം , കാമ്പസ് ടൂർ എന്നിവ ശില്പശാലയുടെ പ്രത്യേകതകളായിരുന്നു .
ഇംഗ്ലീഷ് ഭാഷയിലുള്ള കുട്ടികളുടെ നൈപുണ്യ വികാസത്തിന് ഊന്നൽ നൽകി തയ്യാറാക്കിയ വിവിധ സെഷനുകൾ ഡിപ്പാർട്മെന്റിലെ മറ്റ് അധ്യാപകർ നയിച്ചു. സമാപന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ . ജോളി ആൻഡ്രൂസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com