എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് ക്ലബ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് ക്ലബ് ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭാ വ്യവസായ വികസന ഓഫീസർ സതീഷ് ഇ കെ നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ മുരളി എം കെ അധ്യക്ഷത വഹിച്ചു.

ഫ്രോസ്റ്റി ട്രീ ഐസ്ക്രീം സംരംഭകരായ ഷിഫ, വിഷ്ണു എന്നിവർ പുതിയ ബിസിനസ് തുടങ്ങിയതിന്റെ അനുഭവങ്ങൾ പങ്കുവെച്ചു പി.ടി.എ പ്രസിഡണ്ട് ഭക്തവത്സലൻ, സ്റ്റാഫ് സെക്രട്ടറി ഷാജി സിപി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇ.ഡി ക്ലബ് കോർഡിനേറ്റർ സുജാ പി എഫ് സ്വാഗതവും മെമ്പർ കുമാരി തേജ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page