ഇരിങ്ങാലക്കുട : സി.എൻ.സി സാങ്കേതികവിദ്യയിൽ വർധിച്ച് വരുന്ന തൊഴിൽ സാധ്യത കണക്കിലെടുത്ത് ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ് (ഓട്ടോണമസ്) “അഡ്വാൻസ്ഡ് സി എൻ സി മെഷീനിംഗ്” എന്ന വിഷയത്തിൽ ഒരു വർഷത്തെ തൊഴിലധിഷ്ഠിത ഡിപ്ലോമ പ്രോഗ്രാം ആരംഭിക്കുന്നു. യു ഐ ടി എസ് ഇൻ്റർ നാഷണലുമായി സഹകരിച്ചാണ് പ്ലേസ്മെൻ്റ് ഗ്യാരണ്ടിയോട് കൂടി കോഴ്സ് സംഘടിപ്പിക്കുന്നത്.
ഇതിനായുള്ള ധാരണാപത്രത്തിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ ജോൺ പാലിയേക്കര സി എം ഐയും യു ഐ ടി എസ് ഡയറക്ടർ എ കെ അജിയും ഒപ്പുവച്ചു. ഫിനാൻസ് ഓഫീസർ ഫാ ജോജോ അരീക്കാടൻ, പ്രിൻസിപ്പൽ ഡോ. എം ടി സിജോ, കോ ഓർഡിനേറ്റർ ഡോ. അരുൺ അഗസ്റ്റിൻ എന്നിവർ സന്നിഹിതരായിരുന്നു.
കോഴ്സിൻ്റെ ഭാഗമായി സ്റ്റൈപ്പൻ്റോട് കൂടിയ ഇൻഡസ്ട്രിയൽ ട്രെയിനിംഗ്, സി എൻ സി മില്ലിംഗ്, ലെയ്ത്ത് എന്നിവയിൽ പ്രായോഗിക പരിശീലനം എന്നിവ ലഭ്യമാക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 70256 73376 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

