ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ ഹയർ സെക്കൻററി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ് ടു ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. അതോടൊപ്പം സ്കൂളിലെ ഹൗസ് സിസ്റ്റത്തിൻറെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ഫാദർ സന്തോഷ് മാത്യു നിർവ്വഹിച്ചു.
സ്കൂൾ മാനേജർ ഫാദർ ഇമ്മാനുവേൽ വട്ടക്കുന്നേൽ, സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ജിതിൻ മൈക്കിൾ. അഡ്‌മിനിസ്ട്രേറ്റർ ഫാദർ ജിനോ കുഴിതൊട്ടിയിൽ, എൽ. പി ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഓമന വി.പി, പി ടി എ പ്രസിഡൻറ്റ് സജിത്ത് എം.ബി. സ്റ്റാഫ് സെക്രട്ടറി സിൽജി ജോൺസൺ എന്നിവർ സന്നിഹിതരായിരുന്നു.
പ്രിൻസിപ്പാൾ ഫാദർ ഷിനോ കളപ്പുരയ്ക്കൽ സ്വാഗതം പറഞ്ഞു. വിദ്യാർഥി പ്രതിനിധികളായ മാസ്റ്റർ അലൻ പോൾ, കുമാരി അലീന അമർ എന്നിവർ നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive