ഓണ സമ്മാനമായി സെൻറ് മേരീസ് സ്കൂളിന് പി.ടി.എ യുടെ വക പതിമൂന്ന് ലക്ഷം രൂപയുടെ മാത്‍സ് ലാബ്

ഇരിങ്ങാലക്കുട : സെൻറ് മേരീസ് സ്കൂളിൽ വിദ്യാർത്ഥികൾക്ക് പി.ടി.എ യുടെ ഓണസമ്മാനമായി മാത്‍സ് ലാബ്. പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് 30 കംപ്യൂട്ടറുകളടങ്ങിയ ലാബ് പ്രവർത്തന സജ്ജമാക്കിയിട്ടുള്ളത്. വിദേശ വ്യവസായി റാഫേൽ പൊഴോലിപറമ്പിലാണ് കംപ്യൂട്ടറുകൾ നൽകിയത്.

ലാബിന്റെ പ്രവർത്തനോത്ഘാടനം ടി എൻ പ്രതാപൻ എം പി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. റാഫേൽ പൊഴോലിപറമ്പിൽ മുഖ്യാതിഥിയായിരുന്നു.

മാനേജർ ഫാ. പയസ് ചിറപ്പണത്ത്, കോർപ്പറേറ്റ് മാനേജർ റവ. ഡോ.ജോജോ തൊടുപറമ്പിൽ, പ്രിൻസിപ്പൽ പി.ആൻസൻ ഡൊമിനിക്, കത്തീഡ്രൽ ട്രസ്റ്റി ആന്റണി കണ്ടംകുളത്തി, റീജ ജോസ്, ജോൺസി ജോൺ പാറക്ക, അലക്സ് വർഗീസ്, ടി.ജെ. ജാൻസി എന്നിവർ സംസാരിച്ചു.

continue reading below...

continue reading below..

You cannot copy content of this page