സെന്റ് ജോസഫ്സ് കോളേജിലെ പുതിയ യൂണിയൻ ഭാരവാഹികൾ -ചെയർപേഴ്സൺ അഫ്ല സിമിൻ എ, ജനറൽ സെക്രട്ടറി ദേവിക എൻ. നമ്പൂതിരി

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിൽ 2025-26 വർഷത്തെ കോളജ് യൂണിയൻ നിലവിൽ വന്നു. ചെയർപേഴ്സൺ ആയി മൂന്നാം വർഷ ഇംഗ്ലീഷ്‌ ബിരുദ വിദ്യാർത്ഥിനി അഫ്ല സിമിൻ എ. തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്സണായി മൂന്നാം വർഷ മാത്‍സ് വിദ്യാർത്ഥിനി അഞ്ജന ഷാജു വിജയിച്ചു. ജനറൽ സെക്രട്ടറിയായി ബി.എസ്.ഡബ്ല്യൂ വിദ്യാർത്ഥിനി ദേവിക എൻ. നമ്പൂതിരി വിജയിച്ചു. ജോയിന്റ് സെക്രട്ടറിയായി ബി.ബി.എ വിദ്യാർത്ഥിനി അമൃത എ.ജെ. തെരഞ്ഞെടുക്കപ്പെട്ടു.

യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി രണ്ടാം വർഷ ബോട്ടണി ബിരുദ വിദ്യാർത്ഥിനി അരുണിമ സി.യു, രണ്ടാം വർഷ ഇംഗ്ലീഷ്‌ ബിരുദ വിദ്യാർത്ഥിനി രഞ്ജന അനിൽ കുമാർ എന്നിവർ വിജയിച്ചു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി റേച്ചൽ റോസ് ആണ് ഫൈൻ ആർട്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

മാഗസിൻ എഡിറ്ററായി ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി സന സാബു തട്ടിൽ വിജയിച്ചു. ജനറൽ ക്യാപ്റ്റൻ ആയി മൂന്നാം വർഷ സൈക്കോളജി വിദ്യാർത്ഥിനി അനുപം കൃഷ്ണയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിജയികളെ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അഭിനന്ദിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page