ഫ്ലൈ ഹൈ മോട്ടിവേഴ്ണൽ ക്ലാസ്

ഇരിങ്ങാലക്കുട : ജെ.സി.ഐ. ഇരിങ്ങാലക്കുടയും ക്രൈസ്റ്റ് കോളേജ് സ്വാശ്രയ കോമേഴ്സ് വിഭാഗവും സംയുക്കമായി സംഘടിപ്പിച്ച ഫ്ലൈ ഹൈ മോട്ടിവേഷൻ ക്ലാസ് ക്രൈസ്റ്റ് കോളേജ് സ്വാശ്രയ കോമേഴ്സ് വിഭാഗം മേധാവി പ്രൊഫ. കെ.ജെ. ജോസഫ് ഉദ്‌ഘാടനം ചെയ്തു . ജെ.സി.ഐ. പ്രസിഡന്റ് ലിയോ പോൾ അദ്ധ്യക്ഷത വഹിച്ചു.

സോൺ വൈസ് പ്രസിഡൻ്റ് മെജോ ജോൺസൺ, നിസാർ അഷറഫ്, പ്രൊഫ സന്ധ്യ , അക്ഷര , അരുണിമ , ജിസൺ.പി.ജെ. അഡ്വ. ഹോബി ജോളി എന്നിവർ സംസാരിച്ചു. സോൺ പ്രസിഡൻ്റും കോർപ്പറേറ്റ് ട്രെയിനറുമായ അരുൺ ജോസ് ക്ലാസ്സ് നയിച്ചു.

You cannot copy content of this page