ഇരിങ്ങാലക്കുട : റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കോളേജുകളുമായി സഹകരിച്ച് കോഡ് കോംബാറ്റ് 2023 ടെക് ഫെസ്റ്റ് നടത്തി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടന്ന ഫെസ്റ്റ് എ.ഡി.ജി.പി. എം.ആര്‍ അജിത്കുമാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ടെക്കനോളജികള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക, അത് ദുരുപയോഗം ചെയ്യാതിരിക്കുകയെന്നതാണ് കാലത്തിന്റെ ആവശ്യമെന്ന് എ.ഡി.ജി.പി. എം.ആര്‍ അജിത്കുമാര്‍ പറഞ്ഞു. ടെക്കനോളജിയുടെ വളര്‍ച്ചയാണ് ട്രെയിനിലുണ്ടായ തീവെപ്പ് കേസ് പെട്ടന്ന് തന്നെ കണ്ടെത്താന്‍ സാധിച്ചതെന്നും എ.ഡി.ജി.പി. കൂട്ടിച്ചേര്‍ത്തു.
നോര്‍ത്ത് ഐ.ജി. നീരജ്കുമാര്‍ ഗുപ്ത അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ തേജ് കൃഷ്ണ മുഖ്യാതിഥിയായിരിന്നു. റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഐശ്വര്യ ഡേംഗ്രേ, ഡി.വൈ.എസ്.പി. ബാബു കെ. തോമസ് എന്നിവരടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. വിവിധ കോളേജുകളില്‍ നിന്നായി 200 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഫെസ്റ്റില്‍ വിദ്യാര്‍ഥികള്‍ കണ്ടെത്തിയ പത്തോളം പ്രദര്‍ശന സ്റ്റാളുകള്‍ ഒരുക്കിയിരുന്നു.
വിവര സാങ്കേതിക രംഗത്ത് വിദ്യാര്‍ത്ഥികളും പോലീസും തമ്മിലുള്ള സഹകരണം പ്രോല്‍സാഹിപ്പിക്കുകയും കേരളാ പോലീസ് ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങള്‍ മനസിലാക്കുകയും അവയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. സൈബര്‍ രംഗത്തെ വിദഗ്ധര്‍ നയിക്കുന്ന വിവിധ ക്ലാസുകള്‍, വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത വിവിധ പ്രൊജക്റ്റ്കളുടെ അവതരണം, ഗ്രൂപ്പ് ഡിസ്‌ക്കഷന്‍ തുടങ്ങിയ പരിപാടികള്‍ നടന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com