നൈപുണി ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസിന്‍റെ ആഭിമുഖ്യത്തിൽ നൈപുണി ദിനം ആഘോഷിച്ചു.

സ്ക്കൂൾ പ്രധാന അദ്ധ്യാപിക ലത ടീച്ചർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വി എച്ച് എസ് ഇ , നാഷനൽ സ്കിൽ ക്വാളിഫൈയിങ്ങ് ഫ്രെയിം വർക്ക് തൊഴിൽ മേഖലകളായ ഡയറി ഫാർമർ എന്റർപ്രെണർ, വെബ് ഡെവലപർ തുടങ്ങിയ കോഴ്സുകളുമായി ബന്ധപ്പെട്ട ഉല്പന്നങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു.

വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, കരിയർ മാസ്റ്റർ സുരേഖ എം.വി , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം എ, ജിൻസി എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ നിസ, സന്തോഷ്, സജീവ്, ഡോ.വർഷ, ഡോ കാവ്യ, ഷമീർ, ജയൻ എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page