ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ പരിധിയിലെ ഭൂമി തരംമാറ്റം അദാലത്തിൽ ആകെ ലഭിച്ച 2031 അപേക്ഷകളിൽ 1844 ഉത്തരവുകൾ കൈമാറി

ഇരിങ്ങാലക്കുട : മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങലൂര്‍, താലൂക്കുകൾ ഉൾപ്പെട്ട ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ പരിധിയിലെ സൗജന്യ തരം മാറ്റ അദാലത്തിൽ വൻ ജനപങ്കാളിത്തം. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ഭൂമി തരംമാറ്റം അദാലത്തിൽ ആകെ ലഭിച്ച 2031 സൗജന്യ തരം മാറ്റ അപേക്ഷകൾ ലഭിച്ചതിൽ തിങ്കളാഴ്ച വിതരണം ചെയ്ത 1530 ഉത്തരവുകൾ ഉൾപ്പെടെ 1844 ഉത്തരവുകളാണ് ഇരിങ്ങാലക്കുട ആർ ഡി ഓ ഓഫിസിൽ നിന്ന് വിതരണം ചെയ്തത്. യോഗ്യമായ എല്ലാ അപേക്ഷകളും പരിഗണിക്കാൻ സാധിച്ചു എന്ന് ഇരിങ്ങാലക്കുട ആർ.ഡി.ഓ എം കെ ഷാജി അറിയിച്ചു.

സംഘാടന മികവുകൊണ്ട് ചടങ്ങ് ശ്രദ്ധേയമായി. 15 കൗണ്ടറുകളിലായി ഉത്തരവുകൾ വിതരണം ചെയ്തു. ഇതിനോട് മുന്നോടിയായി നടന്ന പൊതുസമ്മേളനം തൃശൂർ ഡെപ്യൂട്ടി കളക്ടർ ഡി.എം അനിൽകുമാർ ബി. ഉദ്‌ഘാടനം നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ആർ ഡി.ഓ. ഷാജി.എം.കെ അദ്ധ്യക്ഷത വഹിച്ചു.



മുകുന്ദപുരം തഹസിൽദാർ നാരായണൻ, ചാലക്കുടി തഹസിൽദാർ അബ്ദുൾ മജീദ്, കൊടുങ്ങല്ലൂർ തഹസിൽദാർ അനിൽകുമാർ എം, , മുകുന്ദപുരം എൽ.ആർ തഹസിൽദാർ സിമിഷ് സാഹു, എൽ ആർ തഹസിൽദാർ ചാലക്കുടി സുനിൽ മാത്യം, കൊടുങ്ങല്ലൂർ എൽ ആർ തഹസിൽദാർ സുമ ഡി നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. റവന്യു ഡിവിഷണൽ ഓഫിസ് ജെ.എസ്. ആൻറണി യോഗത്തിന് നന്ദി പറഞ്ഞു.

ജൂണിയർ സൂപ്രണ്ട്മാരായ ബിന്ദു, സിന്ധു സി സിദ്ധ കുമാർ, ഗീത, ഷൈല എന്നിവരുടെ നേതൃത്വത്തിൽ റവന്യു ഡിവിഷണൽ ഓഫിസിലേയും മുകുന്ദപുരം താലൂക്ക് ഓഫിസിലെ ജീവനക്കാരും ചേർന്ന് ഉത്തരവുകൾ 15 കൗണ്ടറുകളിലായി വിതരണം ചെയ്തു.

You cannot copy content of this page