സ്കൂൾ ഉച്ചഭക്ഷണപദ്ധതി കടുത്ത പ്രതിസന്ധിയിൽ; ചെലവഴിച്ച തുക കിട്ടുന്നില്ല- ഇരിങ്ങാലക്കുട ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം ഉപജില്ലാവിദ്യാഭ്യാസ ഓഫീസർക്ക് നിവേദനം നൽകി
ഇരിങ്ങാലക്കുട : ഉച്ചഭക്ഷണ പദ്ധതി രൂക്ഷ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഇരിങ്ങാലക്കുട ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം ഉപജില്ലാവിദ്യാഭ്യാസ ഓഫീസർക്ക് നിവേദനം സമർപ്പിച്ചു. ആഴ്ചയിൽ ഒരു ദിവസം മുട്ടയും രണ്ടു ദിവസം പാലും നൽകണം. 2016 ൽ നിശ്ചയിച്ച കുട്ടിയൊന്നിന് 8 രൂപ എന്ന നിരക്കിൽ ഇത് നടത്തിക്കൊണ്ടു പോകാൻ സാദ്ധ്യമല്ല. മാത്രമല്ല മൂന്നു മാസത്തിലധികമായി ഉച്ചഭക്ഷണ ചെലവിലേക്ക് ഒരു രൂപ പോലും ലഭിച്ചിട്ടില്ല.
ഒക്ടോബർ മാസം മുതൽ പാലും മുട്ടയും നിർത്തിവെക്കേണ്ട സ്ഥിതിയാണെന്ന് സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റികൾ വിലയിരുത്തിയ സാഹചര്യം മുൻനിർത്തിയാണ് ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിവേദനം നൽകിയത്. മൂന്ന് മാസത്തെ കുടിശ്ശിക അടിയന്തിരമായി ലഭ്യമാക്കണം, പാലിനും മുട്ടക്കും പ്രത്യേക ഫണ്ട് അനുവദിക്കണം എന്നീ ആവശ്യങ്ങൾ നിവേദനത്തിൽ ഉന്നയിച്ചു.
എച്ച് എം ഫോറം കൺവീനർ സിന്ധു മേനോൻ , ജോയിൻറ് കൺവീനർ പി ബി അസീന, നിക്സൺ പോൾ, സുനജ എം. കെ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com