ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ പവർ ലിഫ്റ്റിംഗ് മത്സരത്തിൽ തുടർച്ചയായി രണ്ടാം തവണയും ക്രൈസ്റ്റ് കോളേജ് ചാമ്പ്യൻമാരായി. ശ്രീ കൃഷ്ണ കോളേജ് ഗുരുവായൂരാണ് രണ്ടാം സ്ഥാനം നേടിയത്. ക്രൈസ്റ്റ് കോളേജിനായി രോഹിത് എസ്, അരവിന്ദ് വി എസ്, സുഫൈൽ ടി എന്നിവർ സ്വർണം നേടി. ക്രൈസ്റ്റ് കോളേജിലെ രോഹിത് എസ് നെയാണ് സ്ട്രോങ്ങ് മാൻ ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയായി തിരഞ്ഞെടുത്തത്.