മൊറോക്കൻ ചിത്രം ” ദ ബ്ല്യൂ കാഫ്താൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള 2023 ലെ ഓസ്കാർ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട മൊറോക്കൻ ചിത്രം ” ദ ബ്ല്യൂ കാഫ്താൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്തംബർ 22 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മൊറോക്കോവിലെ പരമ്പരാഗത വസ്ത്രമായ കഫ്താൻ എന്ന നീലപ്പട്ടുടയാട തുന്നി വിൽക്കുന്ന മധ്യവയസ്കരായ ദമ്പതികളുടെ അടക്കിപ്പിടിച്ച തൃഷ്ണകളുടെ കഥയാണ് 123 മിനിറ്റുള്ള , അറേബ്യൻ ഭാഷയിലുള്ള ചിത്രം പറയുന്നത്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന് .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page