എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർസെക്കൻഡറി സ്കൂളിലെയും ബി.വി.എം.എച്ച്.എസ് കൽപ്പറമ്പിലേയും സ്റ്റുഡന്റസ് പോലീസ് കേഡറ്റ് (എസ് പി സി) രണ്ടാം ബാച്ച് കേഡറ്റിസിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർസെക്കൻഡറി സ്കൂളിലെയും ബി വി എം എച്ച് എസ് കൽപ്പറമ്പിലേയും സ്റ്റുഡന്റസ് പോലീസ് കേഡറ്റ് (എസ് പി സി )രണ്ടാം ബാച്ച് കേഡറ്റിസിന്റെ പാസിംഗ് ഔട്ട് പരേഡ് എച്ച്ഡിപി സമാജം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ജസ്റ്റിൻ പി പി മുഖ്യാതിഥിയായിരുന്നു.

എസ്’പി’സി തൃശ്ശൂർ റൂറൽ എഡി എൻ ഒ ജോയ് കെ കെ, ഡ്രില്‍ ഇൻസ്പെക്ടർമാരായ ഷിബു, സനൽ മാനേജ്മെന്റ് പിടിഎ അംഗങ്ങൾ, ജനപ്രതിനിധികൾ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എടതിരിഞ്ഞി എച്ച് ഡി പി എച്ച് എസ് എസ് പ്രധാനധ്യാപിക സി പി സ്മിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പരേഡ് കമാന്ഡർ കുമാരി അനന്യ ലജേഷ് (HDPSHSS), ആദിഷ് കെ സുമേഷ് (HDPSHSS) സെക്കന്റ്‌ ഇൻ കമാന്ഡർ, ഡ്രിൽ ഇൻസ്ട്രക്ടെഴ്‌മാരായ ഷിബു പി കെ (CPO കാട്ടൂർ പോലീസ് സ്റ്റേഷൻ ), സനൽ (CPO കാട്ടൂർ പോലീസ് സ്റ്റേഷൻ) SPC യുടെ ADNO ജോയ് കാട്ടൂർ SHO ജസ്റ്റിൻ PP എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൽപ്പറമ്പ് ബി വി എം എച്ച് എസ് പ്രധാന അദ്ധ്യാപിക ജെൻസി എ ജെ നന്ദി രേഖപ്പെടുത്തി.

You cannot copy content of this page