തരണനെല്ലൂർ കോളേജും സെന്റ് തോമസ് കോളേജും അക്കാദമിക സഹകരണത്തിന് ധാരണ

ഇരിങ്ങാലക്കുട : അക്കാദമിക സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തൃശൂർ സെന്റ് തോമസ് കോളേജും (ഓട്ടോമസ്) ഇരിങ്ങാലക്കുട തരണനല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജും ഫിനിഷിംഗ് സ്കൂൾ കമ്മിറ്റിയുടെ ധാരണ പത്രത്തിൽ ഒപ്പുവെച്ചു.

ഇരു സ്ഥാപനങ്ങളിലെയും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഗവേഷണത്തിനും പ്രോജക്ടുകൾക്കും പരസ്പര സഹകരണം സാധിക്കുന്ന വിധത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്.

ഇരിങ്ങാലക്കുട തരണനല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. പോൾ ജോസ് പി യും തൃശ്ശൂർ സെന്റ് തോമസ് ഫിനിഷിംഗ് സ്കൂൾ കോർഡിനേറ്റർ ഡോ. റസീൻ ആർ എസ്സും തമ്മിൽ ധാരണപത്രം ഔപചാരികമായി കൈമാറി.

തരണല്ലൂർ കോളേജ് മാനേജർ ജാതവേദൻ, സെന്റ് തോമസ് കോളജിനെ പ്രതിനിധീകരിച്ച് ഡോ. ആൻമേരി കെ എ, അസിസ്റ്റന്റ് പ്രൊഫസർ അജേഷ് ആന്റണി, അസിസ്റ്റന്റ് പ്രൊഫസർ ഋതുശ്രീ കെ ജെ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

continue reading below...

continue reading below..

You cannot copy content of this page