ഇരിങ്ങാലക്കുട : ഒക്ടോബർ 19,20 തിയ്യതികളിൽ ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.ഇരിങ്ങാലക്കുട സഖാവ് പി ആർ ബാലൻ മാസ്റ്റർ സ്മാരക ഹാളിൽ വെച്ച് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ലോഗോ പ്രകാശനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ വി എ മനോജ് കുമാർ അധ്യക്ഷനായി ജില്ലാ സെക്രട്ടറി അഖില നന്ദകുമാർ സ്വാഗതം പറഞ്ഞു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഡേവിസ് മാസ്റ്റർ സംസാരിച്ചു.
പാർട്ടി ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, ബാലസംഘം ജില്ലാ കോർഡിനേറ്റർ ടി കെ അമൽറാം, ബാലസംഘം ഏരിയ കമ്മിറ്റി സെക്രട്ടറി അഭിനവ് ഗിരീഷ്, രാജേഷ് അശോകൻ, സരള വിക്രമൻ, ഗേയ വി മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com