ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 8 മുതൽ 11 വരെ ഡോൺ ബോസ്കോ ഇൻഡോർ സ്റ്റേഡിയത്തിൽ ഓൾ കേരള ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻറ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 8 മുതൽ 11 വരെ ഡോൺബോസ്കോ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഓൾ കേരള ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻറ് ആരംഭിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇരിങ്ങാലക്കുട ഡി.വൈ.എസ്‌. പി.കെ ഷൈജു പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. ഡോൺ ബോസ്കോ സ്കൂൾ മാനേജർ ഫാ. ഇമ്മാനുവൽ വട്ടക്കുന്നിൽ അധ്യക്ഷത വഹിച്ചു.

തൃശ്ശൂർ ജില്ല ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡൻറ് ഡോ. രാജു ഡേവിസ് പെരേപ്പാടൻ, ഡോൺ ബോസ്കോ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഫ. സന്തോഷ് മാത്യു, ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫ. മനു പീടികയിൽ, അഡ്മിനിസ്ട്രേറ്റർ ഫ. ജോയിസൺ മുളവരിക്കൽ, സ്പിരിച്ചൽ അഡ്മിനിസ്ട്രേറ്റർ ഫ. ജയ്സൺ താഴത്തേത്, ഡയമണ്ട് ജൂബിലി ഓർഗനൈസിംഗ് സെക്രട്ടറി ലൈസ സെബാസ്റ്റ്യൻ, സ്പോർട്സ് കമ്മിറ്റി കൺവീനർ ജോസഫ് ചാക്കോ, എബിൻ വെള്ളാനിക്കാരൻ, ടെൽസൺ കോട്ടോളി, സെബി മാളിയേക്കൽ, ശിവപ്രസാദ് ശ്രീധരൻ, സന്ദേശ് ഹരിദാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫ. സന്തോഷ് മാത്യു സ്വാഗതവും. ഹെഡ്മിസ്ട്രസ് സി. ഓമന വി പി നന്ദിയും പറഞ്ഞു. കേരളത്തിലെ പ്രശസ്തരായ സ്കൂളുകളും, ക്ലബ്ബുകളും ഉൾപ്പെടെ 30 ഓളം ടീമുകൾ പങ്കെടുക്കുന്നു. നാലു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ മുന്നൂറോളം കായിക താരങ്ങൾ പങ്കെടുക്കും. തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന ഫൈനൽ മത്സരത്തിന് ശേഷം സ്പോർട്സ് കൗൺസിൽ സ്റ്റേറ്റ് പ്രസിഡൻറ് യു. ഷറഫലി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.


വാർത്തകൾ തുടർന്നും ലഭിക്കുവാൻ

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O