ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്‍റെ ആരവങ്ങൾ കഴിഞ്ഞതോടെ കാലങ്ങളായി പൊളിഞ്ഞു കിടക്കുന്ന കുട്ടംകുളത്തിന്‍റെ മതിലരികിൽ താൽകാലിക സുരക്ഷയ്ക്കായി ഒരുക്കിയിരുന്ന തകര ഷീറ്റുകൾ വീണ്ടും ദേവസ്വം മാറ്റിയതിന് തുടർന്ന് റോഡിനോട് ചേർന്ന് മറയില്ലാത്ത ഈ ഭാഗം അപകടങ്ങൾ ക്ഷണിച്ചുവരുന്ന അവസ്ഥയിലായിരുന്നു. ഈ വസ്തുത കഴിഞ്ഞദിവസം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്ന് തിങ്കളാഴ്ച ദേവസ്വം അധികൃതർ കുട്ടംകുളത്തിന്‍റെ പൊളിഞ്ഞ മതിലിനും റോഡിനും ഇടയിൽ അടയ്ക്കാമരവും മുളകളും ഉപയോഗിച്ച് താൽക്കാലിക വേലി കെട്ടി. മഴക്കാലം ആരംഭിക്കുന്നതോടെ റോഡിനോട് ചേർന്ന ഭാഗം വീണ്ടും ദുർബലമാകുന്ന അവസ്ഥ ഉണ്ടാകും. താൽകാലിക സംവിധാനങ്ങൾക്ക് പകരം എത്രയും വേഗം മതിൽ പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O