സ​ഹ​ന​ത്തിന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും സ്മ​ര​ണ​ക​ളു​ണ​ർ​ത്തി വിശ്വാസികൾ വലിയ പെരുന്നാൾ ആഘോഷിച്ചു

ഇരിങ്ങാലക്കുട : സ​ഹ​ന​ത്തിന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും സ്മ​ര​ണ​ക​ളു​ണ​ർ​ത്തി വിശ്വാസികൾ ഇരിങ്ങാലക്കുട മേഖലയിൽ വലിയ പെരുന്നാൾ ആഘോഷിച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മു​സ്‍ലിം സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും മ​ഹ​ല്ലു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​ക​ളി​ലും പ്ര​ത്യേ​കം ഈ​ദ്ഗാ​ഹു​ക​ളി​ലു​മാ​യി പെ​രു​ന്നാ​ൾ ന​മ​സ്കാ​രം അ​ര​ങ്ങേറി.

കാട്ടുങ്ങച്ചിറ ജുമാമസ്ജിദിൽ നടന്ന ചടങ്ങിൽ സക്കറിയ അൽഖാസ്മി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഇരിങ്ങാലക്കുട ടൗൺ ജുമാമസ്ജിദിൽ നടന്ന ചടങ്ങിൽ പി.എൻ.എ കബീർ മൗലവി ഷാനവാസ് അൽഖാസ്മി എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

വിശ്വാസികൾക്ക് മാനവിക മൂല്യം നിലനിർത്തുന്നതിനും മതസൗഹാർദ്ദം ഊട്ടിയുറപ്പാക്കുന്നതിനും ഉള്ള പ്രവർത്തനങ്ങളുമായി വിശ്വാസികൾ മുന്നോട്ടു പോകണമെന്ന് പെരുന്നാൾ സന്ദേശത്തിലൂടെ ഇവർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page