സെൻറ് ജോസഫ്സ് കലാലയത്തിൽ വജ്ര ജൂബിലിയോട് അനുബന്ധിച്ച് ചൊവ്വാഴ്ച 60 വനിത സംരംഭകരുടെ സംഗമവും, പാനൽ ചർച്ചയും സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : സെൻറ് ജോസഫ്സ് കലാലയത്തിൽ വജ്ര ജൂബിലിയോട് അനുബന്ധിച്ച് മാർച്ച് 5 ചൊവ്വാഴ്ച 10 മണിക്ക് കൊമേഴ്സ് ഡിപ്പാർട്ട് മെന്റിന്റെയും ചേംബർ ഓഫ് കൊമേഴ്സ് യൂത്ത് വിങ്ങിന്റെയും നേതൃത്വത്തിൽ 60 വനിത സംരംഭകരുടെ സംഗമം നടത്തപ്പെടുന്നു.

പത്മഭൂഷൻ ഫാ.ഗബ്രിയേൽ സെമിനാർ ഹോളിൽ വച്ച് നടത്തപ്പെടുന്ന ഈ ചടങ്ങിൽ പ്രമുഖ ടെക്നോപ്രണറും നടിയും ഫാഷൻ ഐക്കണും ബ്രാൻഡ് അംബാസിഡറുമായ ഡോ. ഇഷ ഫർഹാ ഉദ്‌ഘാടനം നിർവഹിക്കും.

തുടർന്ന് കേരളത്തിലെ പ്രമുഖരായ അഞ്ച് വനിത സംരംഭകരുമായുള്ള പാനൽ ചർച്ച സംഘടിപ്പിക്കുന്നു . ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് വൈവിധ്യമാർന്ന മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 60 സംരംഭകരെ ആദരിക്കുന്നു.

You cannot copy content of this page