കാട്ടൂർ : എസ്.എഫ്.ഐ യുടെ ക്യാമ്പസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ, പൂക്കോട് വേറ്റിനറി സർവകലാശാലയിൽ ഉണ്ടായ സിദ്ധാർഥ്വിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക എന്ന ആവശ്യവുമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടൂർ ബ്ലോക്ക് കമ്മറ്റി പന്തംകൊളുത്തി പ്രതിഷേധം നടത്തി.
കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷാറ്റോ കുര്യൻ പ്രതിഷേധ പ്രകടനം ഉത്ഘാടനം ചെയ്തു, കാട്ടൂർ മണ്ഡലം പ്രസിഡന്റ് എ. പി വിൽസൺ ആദ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷെറിൻ തേർമഠം, ബ്ലോക്ക് സെക്രട്ടറി എം.ഐ അഷ്‌റഫ്, കാറളം മണ്ഡലം പ്രസിഡന്റ് ബാസ്റ്റിൻ ഫ്രാൻസിസ്, ബ്ലോക്ക് സെക്രട്ടറി എം.ജെ റാഫി, യൂത്ത് കോൺഗ്രസ് കാട്ടൂർ മണ്ഡലം പ്രസിഡന്റ് സക്കറിയ എലുവത്തിങ്കൽ എന്നിവർ സംസാരിച്ചു.
കാട്ടൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ സ്വാഗതവും, ബ്ലോക്ക് സെക്രട്ടറി എ.എ ഡോമിനി നന്ദിയും പറഞ്ഞു.