ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഓട്ടോ, ടാക്സി, ബസ് ജീവനക്കാർക്കായി കൊമ്പിടിഞ്ഞാമക്കൽ ലയൺസ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മെട്രോ ഹോസ്പിറ്റലിന്‍റെ സഹകരണത്തോടെ സൗജന്യ പ്രമേഹ, വൃക്ക രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ഇരിങ്ങാലക്കുട പ്രസിഡന്‍റ് നളിൻ ബാബു എസ് മേനോൻ അധ്യക്ഷത വഹിച്ചു.
യൂറിക് ആസിഡ്, ഷുഗർ, കൊളെസ്ട്രോൾ, ക്രിയാറ്റിൻ എന്നീ ടെസ്റ്റുകൾ ആൺ ക്യാമ്പിൽ നടത്തിയത്. പരിശോധനാഫലം സെപ്റ്റംബർ 24 ഞായറാഴ്ച 9 മണി മുതൽ 12 മണി വരെ ലഭ്യമാകുന്നതാണ്. പരിശോധനഫലത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാരുടെ സഹായത്തോടു കൂടി ആവശ്യമായ വൈദ്യസഹായം കൂടി നൽകുന്നതായിരിക്കും ജീവിത പ്രാരാബ്ധം മൂലം നെട്ടോട്ടമോടുന്ന ഈ തൊഴിൽ മേഖലയിലെ മുഴുവൻ തൊഴിലാളികളുടെയും ശാരീരിക ആരോഗ്യം ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വാർഡ് കൗൺസിലർ സിജു യോഹന്നാൻ, ബി.എം.എസ് മേഖല സെക്രട്ടറി എം കൃഷ്ണകുമാർ, ക്യാമ്പ് കോഡിനേറ്റർ ജോൺസൺ കോലങ്കണ്ണി, ഇരിങ്ങാലക്കുട ഖണ്ഡ് ശാരീരിക് ശിക്ഷൺ പ്രമുഖ് മനോജ് എം യു , മെട്രോ ഹെൽത്ത് കെയർ മാനേജർ മുരളിദത്തൻ എന്നിവർ പങ്കെടുത്തു.
സേവാഭാരതി ഇരിങ്ങാലക്കുട ജോയിന്‍റ് സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് സുരേഷ് ഒ എൻ, ജനറൽ സെക്രട്ടറി ശ്രീസായ് റാം,ട്രഷറർ ജയശങ്കർ പി എസ്, ഗോപിനാഥൻ പീടികപറമ്പിൽ,മെഡിസെൽ കൺവീനർ ശ്രീമതി കവിത ലീലാധരൻ, സൗമ്യ സംഗീത്, മിനി സുരേഷ് ,ഹരികുമാർ തളിയക്കാട്ടിൽ, ജഗദീഷ് പണിക്കവീട്ടിൽ, രവീന്ദ്രൻ കെ,ശ്രീമതി തിലോത്തമ M K , അനിൽകുമാർ എ ജി , ശ്രീ പ്രകാശൻ ,ടിന്റു സുഭാഷ്, സംഗീത ബാബുരാജ് , ശിവദാസ് പള്ളിപ്പാട്ട്, മുരളി കല്ലിക്കാട്ട്, രാജേഷ് പി, ശ്രീ ഉണ്ണി, മെട്രോ ഹെൽത്ത് കെയർ ലബോറട്ടറി സ്റ്റാഫ് കൃഷ്ണ മോഹൻ , ബിനീഷ എം ബി,ബെസ്സി സൈന്റോ , വിനീത പി വി ,അർച്ചന എം ആർ എന്നിവർ നേതൃത്വം നൽകി. 329 പേർ ക്യാമ്പിൽ രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com