ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ അമ്പത് വർഷം അദ്ധ്യപനം പൂർത്തിയാക്കിയ കോമേഴ്സ് അദ്ധ്യപകനും നാഷ്ണൽ സർവീസ് സ്കിം മുൻ പ്രോഗ്രാം ഓഫിസറുമായ പ്രൊഫ. കെ.ജെ.ജോസഫിനെ അദ്ദേഹത്തിന്‍റെ ജന്മദിനത്തിൽ ആദരിച്ചു. ആദരണ സമ്മേളനം മുൻ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാദർ,ഡോ.ജോസ് ചുങ്കൻ ഉദ്ഘാടനം ചെയ്തു.
മുൻ കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ.വി.പി. ആന്റോ അദ്ധ്യക്ഷത വഹിച്ചു. നോവ ചെയർമാൻ സുരേഷ് കടുപ്പശേരിക്കാരൻ അനുമോദന പ്രസംഗം നടത്തി. അദ്ധ്യാപകരായ ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഡോ. വിവേകാനന്ദൻ, ഡോ.എൻ.അനിൽകുമാർ, നോവ ഭാരവാഹികളായ വിൻസെന്‍റ് പി.എഫ്, തിലകൻ മാസ്റ്റർ, പ്രിയദർശിനി. എ.വി, ജയശങ്കർ സ്വാമി, ഡോ.മനോജ്. എ.കെ,..ബാബു പുതുശ്ശേരി, ടെൽസൺ കോട്ടോളി, നിക്സൺ. സി.ജെ.ജോഷി മാപ്രാണാം എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് ജുഗൽബന്ധിയും ഉണ്ടായിരുന്നു. ക്രൈസ്റ്റ് കോളജിലെ സെൽഫ് ഫൈനാൻസ് വിഭാഗം മേധാവിയാണ് ഇപ്പോൾ പ്രൊഫ.കെ.ജെ.ജോസഫ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യയിൽ ആദ്യമായി ക്രൈസ്റ്റ് കോളേജിൽ എൻ.എസ്.എസ്. ഓൾഡ് വളണ്ടിയേഴ്സ് അസോസിയേഷൻ നോവ എന്ന പ്രസ്ഥാനത്തിന് രൂപം കൊടുത്തത്. കഴിഞ്ഞ 18 വർഷക്കാലമായി സജീവമായി നോവ പ്രവർത്തിക്കുന്നു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews