ഇരിങ്ങാലക്കുട : സമയക്രമത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാത്തതിനാൽ ഇരിങ്ങാലക്കുട തൃപ്രയാർ റൂട്ടിൽ ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ചിരിക്കുന്ന ബസ് സമരത്തിൽ പങ്കെടുക്കില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട കമ്മിറ്റി അറിയിച്ചു. 2023 ജൂലൈ മാസം മോഡിഫൈ ചെയ്ത C2/9824/2022 ആർടിഒ ഉത്തരവ് പ്രകാരം 50 മിനിറ്റ് സമയക്രമം ബസ്റ്റാൻഡിലേക്ക് 45 മിനിറ്റ് ആയി നിർണയിക്കുകയും, 45 മിനിറ്റ് സമയക്രമത്തിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ എത്തി അഞ്ചു മിനിറ്റ് സമയക്രമത്തിൽ ഠാണാവ് വരെ സർവീസ് നടത്തണമെന്നാണ് ഉള്ളത്.
എന്നാൽ തൃശൂർ ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഈ ഉത്തരവിനെ വളച്ചൊടിച്ച് 45 മിനിറ്റിൽ സർവീസ് നടത്തുന്ന ബസ്സുകൾക്കാണ് ഇതു ബാധകമാവുക എന്ന രീതിയിലാണ് സർവീസ് നടത്തുന്നത്. ഇരിങ്ങാലക്കുട തൃപ്രയാർ റൂട്ടിൽ 45 മിനിറ്റിൽ സർവീസ് നടത്തുന്ന ബസ്സുകൾ ഒന്നും തന്നെ ഇല്ലെന്നും, ആർടിഒ ഉത്തരവുപ്രകാരമല്ല ഇവർ സർവീസുകൾ നടത്തുന്നതെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട ജനറൽ സെക്രട്ടറി സജീവൻ പുത്തൂർ പറഞ്ഞു.
നാളെ നടക്കുന്ന സമരത്തിൽ പങ്കുചേരുന്നില്ലെന്നും നാളെ സർവീസ് നടത്തുന്ന ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷനിൽ ഉൾപ്പെട്ട ബസ്സുകൾക്ക് പോലീസിൽ സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com